27 August, 2022 08:46:46 AM


വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആലപ്പുഴയിൽ മൂന്നു പേർ അറസ്റ്റിൽ



ആലപ്പുഴ : കാനഡയിൽ ജോലി വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ പിടിയിൽ. പണം തട്ടിയ ശേഷം ഒളിവിൽപോയ തമിഴ്നാട് ചെന്നൈ മോസ്ക് സ്ട്രീറ്റ് സക്കീർ ഹുസൈൻ (52), പുന്നപ്ര പറവൂർ പായൽകുളങ്ങരയിൽ സുധീഷ് (35), പുന്നപ്ര പറവൂർ വാഴപ്പറമ്പിൽ ബിനീഷ് (40) എന്നിവരാണ് പിടിയിലായത്. 

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാർഡ്  കാട്ടൂർ തട്ടാംതയ്യിൽ മോഹൻ ദാസിന്റെ മകന് ജോലി വാഗ്ദാനം ചെയ്ത്​ പലപ്പോഴായി 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതിയായ അനീഷിനായി പൊലീസ്​ അന്വേഷണം ഊർജ്ജിതമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K