26 August, 2022 08:37:21 AM


ഫ​​​ർ​​​ണി​​​ച്ച​​​ർ ക​​​മ്പനി അ​​​ട​​​ച്ചു​​​ പൂ​​​ട്ടി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് നാ​​​ടു​​​വി​​​ട്ട ദ​​​മ്പതിക​​​ളെ കണ്ടെത്തി



കണ്ണൂർ: കൈ​​​യേ​​​റ്റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഫ​​​ർ​​​ണി​​​ച്ച​​​ർ നി​​​ർ​​​മാ​​​ണ ക​​​മ്പനി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് നാ​​​ടു​​​വി​​​ട്ട ദ​​​മ്പതിക​​​ളെ കണ്ടെത്തി. പ്ര​​​മു​​​ഖ ബാ​​​ല​​​സാ​​​ഹി​​​ത്യ​​​കാ​​​ര​​​നും അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന കെ. ​​​താ​​​യാ​​​ട്ടി​​​ന്‍റെ മ​​​ക​​​ൻ പാ​​​നൂ​​​ർ താ​​​ഴെ ച​​​മ്പാ​​​ട് താ​​​യാ​​​ട്ട് വീ​​​ട്ടി​​​ൽ രാ​​​ജ് ക​​​ബീ​​​ർ (58), ഭാ​​​ര്യ ശ്രീ​​​ദി​​​വ്യ (48) എ​​​ന്നി​​​വ​​​രെ​​​ കോയമ്പത്തൂരിൽ നിന്ന് പോലീസ് കണ്ടെത്തി. ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ മു​​​ത​​​ലാണ് ഇവരെ കാ​​​ണാ​​​താ​​​യ​​​ത്.

ത​​​ല​​​ശേ​​​രി എ​​​ര​​​ഞ്ഞോ​​​ളി വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കി​​​ലാ​​​ണ് ഇ​​​വ​​​ർ ഫാ​​​ക്‌​​​ട​​​റി ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. പ​​​ത്തു ജീ​​​വ​​​ന​​​ക്കാ​​​രു​​​ള്ള ഫാ​​​ക്‌​​​ട​​​റി ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ സ്ഥ​​​ലം കൈ​​​യേ​​​റി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​ട​​​ച്ചു​​​പൂ​​​ട്ടി നാ​​​ലു ല​​​ക്ഷം രൂ​​​പ പി​​​ഴ ചു​​​മ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ ദ​​​മ്പ​​​തി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് തു​​​ക ഗ​​​ഡു​​​ക്ക​​​ളാ​​​ക്കി അ​​​ട​​​യ്ക്കാ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഉ​​​ത്ത​​​ര​​​വു​​​മാ​​​യി എ​​​ത്തി​​​യ ദ​​​മ്പ​​​തി​​​ക​​​ളോ​​​ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ക​​​യ​​​ർ​​​ത്തു​ സം​​​സാ​​​രി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K