20 August, 2022 05:48:05 PM
നിരോധിത ലഹരിമരുന്നുമായി പോലീസുകാരനും സുഹൃത്തും എക്സൈസിന്‍റെ പിടിയില്‍
തൊടുപുഴ: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരനും സുഹൃത്തും എക്സൈസിന്‍റെ പിടിയിലായി. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ എം.ജെ. ഷാനവാസാണ് പിടിയിലായത്. ഇവരില്‍ നിന്നായി 3.4 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കണ്ടെത്തി.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്നിടപാടുകള്‍ നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ 11.30 ഓടെ തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.