18 August, 2022 01:30:10 PM


ഷാജഹാന്‍ വധം: നാല് പേർ കൂടി അറസ്റ്റിൽ; പോലീസിനെതിരെ സിപിഎം



പാലക്കാട്: സിപിഎം പ്രാദേശികനേതാവ് ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊട്ടേക്കാട് സ്വദേശികളായ
നാല് പേർ കൂടി അറസ്റ്റിൽ. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് ആയുധം എത്തിച്ച നാല് പേരാണ് കസ്റ്റഡിയിലായത്. 

അതേസമയം, പോലീസിനെതിരെ സി.പി.എം രംഗത്തെത്തി. വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ചോദിച്ചു. വ്യക്തി വിരോധമെന്ന് വരുത്തിത്തീർക്കുകയാണ്. എസ്.പി എന്തറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K