15 August, 2022 06:02:40 PM


സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ യുവതിയെ പോലീസ് നായ കടിച്ചു



ഇടുക്കി: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ യുവതിക്ക് പോലീസ് നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്‍റി ടൈറ്റസിനാണ് കടിയേറ്റത്. ബെൽജിയം മനിലോയിസ് വിഭാഗത്തിൽപ്പെട്ട നായയാണ് യുവതിയെ കടിച്ചത്.  യുവതിയെ ഇടുക്കി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്ക്വാഡിന്‍റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഇതിനിടെ അസ്വസ്ഥനായ നായകളിലൊന്നിനെ പരിശീലകർ പുറത്തേക്ക് മാറ്റി. പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികിൽ എത്തിയപ്പോൾ പെട്ടെന്ന് നായ ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈക്കാണ് നായ കടിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K