13 August, 2022 09:36:00 PM


ബഫർസോൺ: സർക്കാർ നിലപാട് കണ്ണിൽ പൊടി ഇടുന്നത് - കെ സി വൈ എം വിജയപുരം രൂപത



മൂന്നാർ : ബഫർ സോൺ വിഷയത്തിൽ മുൻ കോടതി വിധികളെല്ലാം നിലനിൽക്കെ നിലവിലെ നിയമം പിൻവലിക്കുകയും സർക്കാർ നിലപാട് വ്യക്തമാക്കാതെയിരിക്കുന്നതും ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്നത് പോലെയാണന്നു കെ.സി.വൈ.എം വിജയപുരം രൂപത അർദ്ധവാർഷിക സെനറ്റ് സമ്മേളനം അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്‍റ് ജോസ് വർക്കിയുടെ അദ്ധ്യക്ഷതയില്‍ മൂന്നാറില്‍ നടക്കുന്ന സമ്മേളനം ദേവികുളം എംഎല്‍എ അഡ്വ. എ രാജ ഉദ്ഘാടനം ചെയ്തു.

രൂപത ജന. സെക്രട്ടറി സുബിൻ.കെ.സണ്ണി, വൈസ് പ്രസിഡന്റുമാരായ മരിയൻ ആന്റണി, ശീതൾ ജോണി സെക്രട്ടറിമാരായ ജോസ് സെബാസ്റ്റ്യൻ, സോനാ മൈക്കിൾ ട്രഷറർ നിർമ്മൽ സ്റ്റാൻലി, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അജിത് അൽഫോൻസ്, രൂപത ഡയറക്ടർ ഫാ. ജോൺ വിയാന്നി, അസോ. ഡയറക്ടർ ഫാ അഗസ്റ്റിൻ.പി.ആസിർ, മൂന്നാർ ഫൊറോനാ വികാരി ഫാ.മൈക്കിൾ വലയിഞ്ചിയിൽ, ആനിമേറ്റർ സി.റാണി, മൂന്നാർ യൂണിറ്റ് പ്രസിഡന്റ് അനീഷ് ബാബു എന്നിവർ സംസാരിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K