11 August, 2022 01:43:04 PM
ദേശീയപാതയിലെ കുഴിയിൽ വീണ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്ക്
കായംകുളം: ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റു. കായംകുളം പോലീസ് സ്റ്റേഷനിലെ എസ് ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30ന് ആണ് സംഭവം. കായംകുളം സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ദേശീയപാതയിൽ കൃഷ്ണപുരത്തെ കുഴിയിൽ വീണാണ് പരിക്കേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.