10 August, 2022 06:18:25 PM
പരുമല പാലത്തിന് സമീപം റോഡ് ഇടിഞ്ഞു താഴ്ന്നു; റോഡും പാലവും അപകടത്തില്‍
മാന്നാര്‍: പരുമല പാലത്തിന് സമീപം റോഡിന്‍റെ ഒരു വശം ഇടിഞ്ഞു താഴ്ന്നു. ടാറിംങ് അടക്കം തകർന്ന് അഗാധമായ ഗർത്തമാണ് രൂപം കൊണ്ടത്. ഇതോടെ റോഡും, പാലവും അപകടകരമായ നിലയിലായി എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി. ചെങ്ങന്നൂർ, പരുമല പള്ളി, പരുമല ഹോസ്പിറ്റൽ, പമ്പാ കോളേജ്, എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിൽ കൂടിയാണ് ഗർത്തമുണ്ടായിരിക്കുന്നത്.