09 August, 2022 01:39:12 PM


ക്ഷേത്രത്തിൽ കരിമരുന്നിന് തീപിടിച്ചുണ്ടായ അപകടം: പരിക്കേറ്റവരിൽ ഒരാൾ മരിച്ചു



ചേർത്തല : പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ കരിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ യുവാവ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാർഡ് വാലുമ്മേൽ രാജേഷ് (41) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് രാജേഷ്. ക്ഷേത്രത്തിലെ കെട്ടിടത്തിൽ വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 70 ശതമാനത്തോളം പൊള്ളലേറ്റ രാജേഷ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K