08 August, 2022 08:36:26 PM
പാലക്കാട് ജില്ലയില്‍ തുറന്നത് ഏഴ് ഡാമുകള്‍; അണക്കെട്ടുകളിലെ ഇന്നത്തെ ജലനിരപ്പ് അറിയാം
പാലക്കാട്: കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ഇന്ന് രാവിലെ എട്ട് വരെ ശരാശരി 28.8 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി മുണ്ടൂര്‍ ഐ.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. തമിഴ്നാട് ആളിയാര്‍ ഡാം ഉള്‍പ്പെടെ ജില്ലയില്‍ ഏഴ് ഡാമുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്.
കാഞ്ഞിരപ്പുഴ ഡാം: മൂന്ന് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
മലമ്പുഴ ഡാം: നാല് സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം തുറന്നിരിക്കുന്നു.
മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 62 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുന്നു
പോത്തുണ്ടി ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
ശിരുവാണി ഡാം: റിവര്‍ സ്ലൂയിസുകള്‍ ഒരു മീറ്ററായി ഉയര്‍ത്തിയിരിക്കുന്നു.
മൂലത്തറ റെഗുലേറ്റര്‍: 19 ഷട്ടറുകളില്‍ അഞ്ച് ഷട്ടറുകള്‍ തുറന്നിരിക്കുന്നു. ഷട്ടര്‍ നമ്പര്‍ 2, 3, 4 - 40 സെ.മീ വീതം, ഷട്ടര്‍ നമ്പര്‍ 9, 10 - 30 സെ.മീ വീതം തുറന്നിരിക്കുന്നു.
തമിഴ്നാട് ആളിയാര്‍ ഡാം: 11 ഷട്ടറുകള്‍ 21 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു.
ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ ജലനിരപ്പ്
കാഞ്ഞിരപ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 93.75 മീറ്റര്‍
പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍
മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 112.78 മീറ്റര്‍
പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍
മംഗലം ഡാം
നിലവിലെ ജലനിരപ്പ് - 76.520 മീറ്റര്‍
പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍
പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് - 104.38 മീറ്റര്‍
പരമാവധി ജല സംഭരണ നില - 108.204 മീറ്റര്‍
മീങ്കര ഡാം
നിലവിലെ ജലനിരപ്പ് - 155.780 മീറ്റര്‍
പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍
ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 152.780 മീറ്റര്‍
പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍
വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 201.10 മീറ്റര്‍
പരമാവധി ജല സംഭരണ നില - 203 മീറ്റര്‍
ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് - 876.650 മീറ്റര്‍
പരമാവധി ജല സംഭരണ നില - 878.5 മീറ്റര്‍
മൂലത്തറ റെഗുലേറ്റര്‍
നിലവിലെ ജലനിരപ്പ് - 181.20 മീറ്റര്‍
പരമാവധി ജല സംഭരണ നില - 184.65 മീറ്റര്‍