06 August, 2022 04:28:55 PM
ഇടുക്കി ഡാം നാളെ രാവിലെ തുറക്കും: പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം
തൊടുപുഴ: റൂൾ കർവ് അനുസരിച്ച് ഇടുക്കി ഡാം നാളെ രാവിലെ 10 ന് തുറക്കും. സെക്കൻഡിൽ 50000 ലിറ്റർ വെള്ളം ഒഴുക്കി വിടും. നിലവിലെ ജലനിരപ്പ് 2382.88 അടി. അര അടി കൂടി ഉയർന്നാൽ റൂൾ കർവ് പരിധിയിലെത്തും. പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം. മുല്ലപ്പെരിയാറിലും ജലനിരപ്പ് താഴുന്നില്ല.