06 August, 2022 08:04:17 AM
മൂന്നാർ കുണ്ടളയിൽ ഉരുൾപൊട്ടി: ആളപായമില്ല; ഒരു ക്ഷേത്രവും കടകളും തകർന്നു
മൂന്നാർ: കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. രാത്രി 11-ഓടെയാണ് ഉരുൾപൊട്ടിയത്.മണ്ണിടിച്ചിലിൽ പ്രദേശത്തെ ഒരു ക്ഷേത്രവും രണ്ട് കടകളും തകർന്നു. റോഡ് തകർന്നതിനാൽ വട്ടവട ഡിവിഷൻ പുതുക്കുടി മേഖലയിലെ ഗതാഗതം തടസപ്പെട്ടു. പുതുക്കുടി മേഖലയിൽ സർക്കാർ ദുരിതാശ്വാസ ക്യാന്പ് തുടങ്ങിയിട്ടുണ്ട്.