27 July, 2022 09:47:39 PM
തമിഴ്നാട്ടിൽ നിന്നുമെത്തിച്ച ഒരു കിലോ കഞ്ചാവുമായി മുടപ്പല്ലൂർ സ്വദേശി പിടിയിൽ
വടക്കഞ്ചേരി: ഒരു കിലോ കഞ്ചാവുമായി മുടപ്പല്ലൂർ സ്വദേശി പോലീസ് പിടിയിൽ. മുടപ്പല്ലൂർ സ്വദേശി പ്രസാദ് എന്നയാളാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്ക്വാഡും വടക്കഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തമിഴ്നാട്ടിൽ നിന്നുമാണ് പ്രതി ചില്ലറക്കച്ചവടക്കാർക്ക് വിൽപ്പന നടത്താനായി കഞ്ചാവ് എത്തിച്ചിരുന്നത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 1 ലക്ഷം രൂപയോളം വില വരും. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നിർദ്ദേശത്തെത്തുടർന്ന് പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈെസ്പി എം. അനിൽ കുമാർ, ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ , വടക്കഞ്ചേരി സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനന്തകൃഷ്ണൻ, സിവില്‍ പോലീസ് ഓഫീസര്‍ റിനു മോഹൻ, ശിവദാസൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം, മുത്തു, കൃഷ്ണദാസ് ,സൂരജ് ബാബു, ദിലീപ്.കെ സമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.