27 July, 2022 09:39:18 PM


നഞ്ചമ്മയ്ക്ക് വൈദ്യുതി മഹോത്സവത്തില്‍ പാലക്കാട് ജില്ലാഭരണകൂടത്തിന്‍റെ ആദരം



പാലക്കാട്: ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്‍റെ ഊര്‍ജ്ജമന്ത്രാലയം 'ഉജ്ജ്വല്‍ ഭാരത്, ഉജ്ജ്വല്‍ ഭവിഷ്യപവര്‍ @ 2047' ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യുതി മഹോത്സവത്തിന്‍റെ ഭാഗമായി മികച്ച പിന്നണി ഗായികയ്ക്കുള്ള 68 -ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നഞ്ചമ്മയെ ജില്ലാഭരണകൂടം ആദരിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി നഞ്ചമ്മയെ പൊന്നാടയണിയിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മൊമെന്‍റോ കൈമാറി.

വൈദ്യുതി മഹോത്സവ പരിപാടിയുടെ ഉദ്ഘാടനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി അധ്യക്ഷയായ പരിപാടിയില്‍ ഊര്‍ജ്ജ രംഗത്തെ നേട്ടങ്ങള്‍ കുറിക്കുന്ന വീഡിയോ പ്രദര്‍ശനവും കലാസാംസ്‌കാരിക പരിപാടികളും നടന്നു. അഗളി കില ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക, അഗളി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹേശ്വരി രവികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രീത സോമരാജ്, വാര്‍ഡ് അംഗം മിനി, എനര്‍ജി ടെക്‌നോളജിസ്റ്റ്,ഇ.എം.സി ജില്ലാ നോഡല്‍ ഓഫീസര്‍ എം.എ ഇജാസ്, കെ.എസ്.ഇ.ബി.എല്‍ ഷൊര്‍ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മായ തമ്പാന്‍, അട്ടപ്പാടി താലൂക്ക് തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, ഭൂരേഖാ തഹസില്‍ദാര്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K