24 July, 2022 10:30:20 AM


വാട്ടര്‍ ചാര്‍ജ് കുടിശ്ശിക ഇളവുകളോടെ അടയ്ക്കാനവസരം; പരാതികള്‍ ആഗസ്ത് 15 വരെ



പാലക്കാട്: വാട്ടര്‍ അതോറിറ്റിയില്‍ ജൂണ്‍ 30 ന് മുന്‍പുള്ള കാലയളവില്‍ കുടിശിക വരുത്തിയിട്ടുള്ള എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും കുടിശിക ഇളവുകളോടെ അടച്ചു തീര്‍ക്കുന്നതിന് അവസരം. വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ 50 ശതമാനം തുകയടച്ച് പുനസ്ഥാപിക്കുന്നതിനും ഗാര്‍ഹിക - ഗാര്‍ഹികേതര കണക്ഷനുകളില്‍ ചോര്‍ച്ച മൂലം ഉണ്ടായ അമിത ബില്‍ തുക ഭാഗികമായി ഒഴിവാക്കുന്നതിനും അവസരം ഉണ്ടാകും.

പരിധിയില്‍ കവിഞ്ഞ ഉപയോഗം മൂലം ബിപിഎല്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍, ക്യാന്‍സര്‍, അവയവമാറ്റം, ഡയാലിസിസ്, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള കുടുംബങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും. അര്‍ഹരായ ഉപഭോക്താക്കള്‍ ആഗസ്റ്റ് 15 ന് മുന്‍പ് ബന്ധപ്പെട്ട അസിസ്റ്റന്‍റ് എന്‍ജിനീയര്‍/അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് പരാതി നല്‍കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K