14 July, 2016 12:09:08 PM


മലയാളി ഷാർജയില്‍ ജോലിസ്‌ഥലത്തു വാഹനമിടിച്ചു മരിച്ചു


കണ്ണൂർ : മലയാളി സെക്യൂരിറ്റി ജീവനക്കാരൻ ഷാർജയില്‍ ജോലിസ്‌ഥലത്തു വാഹനമിടിച്ചു മരിച്ചു. ഷാർജ നാഷനൽ പെയിന്റ്‌സ് ജീവനക്കാരനും കണ്ണൂർ കസനക്കോട്ട കുഞ്ഞിപ്പുരയിൽ രാഘവന്റെ മകനുമായ സത്യൻ (53) ആണു മരിച്ചത്. കമ്പനി വളപ്പിൽ ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ബംഗാൾ സ്വദേശി വാഹനം പാർക്ക് ചെയ്യുന്നതിനിടെ സത്യനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്‌ഥലത്തു തന്നെ മരിച്ചു. 20 വർഷമായി സത്യൻ ഇവിടെ ജോലി ചെയ്‌തുവരികയായിരുന്നു. ഭാര്യ: രജനി. രണ്ടു മക്കളുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K