20 July, 2022 08:39:29 PM
75കാരിയെ പീഡിപ്പിച്ച പതിനാലുകാരന്‍ അറസ്റ്റില്‍; വയോധിക അവശനിലയിൽ
തൊടുപുഴ: ഇടുക്കി വണ്ടന്‍മേട്ടിൽ 75കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പതിനാലുകാരന്‍ അറസ്റ്റില്‍. വീട്ടില്‍ ആളില്ലാത്ത സമയത്ത് കുട്ടി വൃദ്ധയെ പീഡിപ്പിച്ചു എന്നാണ് പരാതി. മരുമകള്‍ വീട്ടിലെത്തിയപ്പോള്‍ അവശനിലയില്‍ കണ്ട വൃദ്ധയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധിക പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്.