16 July, 2022 06:40:47 PM
മഴ തുടരുന്നു: മലമ്പുഴ ഡാമിന്റെ നാല് സ്പില്‍വെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ തുറന്നു
പാലക്കാട് : മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് വൈകിട്ട് മൂന്നിന് മലമ്പുഴ ഡാമിലെ നാല് സ്പില്‍വെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്. ഡാമിലെ ഇന്നത്തെ ജലനിരപ്പ് 111.08 മീറ്ററാണ്. പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്.