11 July, 2022 03:38:55 PM
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിൽ
തൊടുപുഴ : കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലൻസിന്റെ പിടിയിൽ. ഇടുക്കി കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എൻ ദാനിയേലാണ് പിടിയിലായത്. പടുതാകുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വിജിലൻസ് ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്.