08 July, 2022 12:56:46 PM
കോട്ടയം - കുമളി റോഡിൽ പുല്ലുപാറയ്ക്കു സമീപം മണ്ണിടിച്ചില്‍; ഗതാഗതം സ്തംഭിച്ചു
പീരുമേട്: കോട്ടയം കുമളി റോഡിൽ പുല്ലുപാറയ്ക്കു സമീപം അമലഗിരിയിൽ റോഡിലേയ്ക്കു മരം വീണ് ഗതാഗതതടസം. കനത്ത മഴയെ തുടർന്നാണ് റോഡിലേയ്ക്ക് മരം വീണത്. മരത്തിനൊപ്പം റോഡിൽ മണ്ണിടിഞ്ഞ് വീഴുക കൂടി ചെയ്തതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. പുല്ലുപാറയ്ക്കു സമീപം അമലഗിരിയിലെ റോഡിനു മധ്യത്തിലാണ് മരം വീണത് . റോഡിന്‍റെ മധ്യത്തിൽ മരം വീണു കിടന്നതിനാൽ റോഡിലൂടെ ഒരു വാഹനങ്ങൾക്കും കടന്നു പോകാൻ സാധിച്ചില്ല.