06 July, 2022 05:02:06 PM


കനത്ത മഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി



ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ ഇൻറർവ്യൂ എന്നിവക്ക്  മാറ്റമില്ല. ജില്ലയിലെ ഉയർന്ന പ്രദേശങ്ങളില്‍ ഇപ്പോഴും മഴ ശക്തമാണ്.

ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞും മരം കടപുഴകി വീണും പലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ പോലീസ് സ്റ്റേഷന് സമീപം  ഇതുവരെ ഗതാഗതം പുനസ്ഥാപിക്കാൻ ആയില്ല. മരം വീണ് മൂന്നു പേർ മരിച്ചതോടെ തോട്ടങ്ങളിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് കളക്ടർ നിരോധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K