06 July, 2022 04:54:11 PM


നറുക്കെടുപ്പ് തുണയായി; ചെങ്ങന്നൂർ പാണ്ടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം സിപിഎമ്മിന്



ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായി ഒന്നാം വാർഡ് അംഗം കെ. മനോജ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസും, സി.പി.എം.കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് പഞ്ചായത്ത് ഭരണസമിതിയിൽ പ്രതിസന്ധി ഉടലെടുത്തത്. 13 അംഗ ഭരണസമിതിയിൽ ബിജിപി - 6, സി പി എം - 5, കോൺഗ്രസ് - 2 എന്നിങ്ങനെയായിരുന്നു അവിശ്വാസ പ്രമേയാവതരണസമയത്തെ കക്ഷി നില.

എന്നാൽ പ്രാദേശീക ഘടകവുമായുള്ള ഭിന്നതയെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റും, ബിജെപി പ്രതിനിധിയുമായ ആശാ വി.നായർ രാജിവച്ചതോടെ ബിജെപിയും, സിപിഎമ്മും തുല്യമായി. തുടർന്ന് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ മനോജ് കുമാർ ഉപാധ്യക്ഷനാകുകയായിരുന്നു. ടി. സി. സുരേന്ദ്രൻ നായരായിരുന്നു  ബിജെപിയുടെ സ്ഥാനാർത്ഥി. പ്രസിസന്‍റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നതിനാൽ  ആക്ടിംങ് പ്രസിഡന്‍റായും മനോജ് കുമാർ പ്രവർത്തിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K