02 July, 2022 10:43:03 AM
വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിലെ നിരക്ക് കുത്തനെ വർധിപ്പിച്ചു
വടക്കഞ്ചേരി: മണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾ പ്ലാസയിലെ നിരക്ക് വർധിപ്പിച്ചു. കാറിനും ജീപ്പിനും ഒറ്റത്തവണ യാത്രയ്ക്ക് 100 രൂപയായി വർധിപ്പിച്ചു. തിരിച്ചും യാത്ര ചെയ്യണമെങ്കിൽ 150 രൂപ നൽകണം. ബസുകളുടെ നിരക്ക് 310, 465 രൂപ നിരക്കിലാകും. വർധിപ്പിച്ച നിരക്ക് രണ്ട് ദിവസത്തിനകം നടപ്പാക്കിത്തുടങ്ങുമെന്ന് ടോൾ കമ്പനി അറിയിച്ചു.