01 July, 2022 08:23:12 PM


'കൈ വെട്ടും, കാൽ വെട്ടും, തല വെട്ടി ചെങ്കൊടി കെട്ടും'; എംഎൽഎയുടെ നേതൃത്വത്തില്‍ പ്രകടനം



ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി സി പി എം പ്രകടനം.  എ കെ ജി സെന്‍റർ ആക്രമണത്തിൽ പ്രതിഷേധിച്ച് എച്ച് സലാം എംഎൽഎയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ 'കൈവെട്ടും, കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും' എന്നായിരുന്നു മുഴങ്ങിയ മുദ്രാവാക്യം. എകെജി സെന്‍ററിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചുള്ള പ്രകടനങ്ങൾ ഒരിടത്തും അതിരുവിടരുതെന്ന് സിപിഎം സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നു. പ്രകോപനം പാടില്ലെന്ന് ജില്ലാ കമ്മിറ്റികൾക്കും യുവജന സംഘടനകൾക്കും സിപിഎം നിർദേശം നൽകിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K