01 July, 2022 12:00:26 AM


ബസിനു മുന്നിൽ പെട്ടെന്നു വെട്ടിത്തിരിച്ചു; സ്കൂട്ടർ യാത്രികനും മകൾക്കും 11,000 രൂപ പിഴ



പാലക്കാട്: ഓടുന്ന സ്വകാര്യ ബസിനു മുന്നില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച സ്‌കൂട്ടര്‍ യാത്രക്കാരന് 11,000 രൂപ പിഴ. ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ വാഹനമോടിച്ച പാലക്കാട് വാളറ സ്വദേശിക്കും ഉടമയായ മകള്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. ബസിന് മുന്നില്‍ പെട്ടെന്ന് സ്‌കൂട്ടര്‍ വെട്ടിത്തിരിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ ഉടന്‍ തന്നെ ബ്രേക്കിട്ട് വാഹനം നിര്‍ത്തിയത് കൊണ്ടാണ് അപകടം ഒഴിവായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. അശ്രദ്ധമായി വാഹനമോടിച്ച വാളറ സ്വദേശി തലനാരിഴക്കാണ് വന്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടര്‍ സിഗ്‌നലോ, മുന്നറിയിപ്പോ നല്‍കാതെ, ബസിന് മുന്നിലൂടെ വലതു വശത്തേക്ക്  വെട്ടിത്തിരിച്ച്‌ പോകുകയായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K