30 June, 2022 01:31:25 PM


കടൽക്ഷോഭത്തിൽ മൽസ്യബന്ധന ബോട്ട് മുങ്ങി: ഒരാളെ കാണാതായി; തിരച്ചില്‍ തുടരുന്നു



ആലപ്പുഴ: വലിയഴീക്കൽ ഹാർബറിൽ കടൽ ക്ഷോഭത്തിൽ മൽസ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി. കൊല്ലം അമൃതപുരി സ്വദേശി വിപിനെ (28) ആണ് കാണാതായത്. ഇയാൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു. വെള്ളത്തിൽ വീണ മറ്റു  മൽസ്യത്തൊഴിലാളികളെ രക്ഷപെടുത്തി. മൽസ്യത്തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു. കൊല്ലം ചെറിയഴീക്കലുള്ള മുത്തപ്പൻ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K