27 June, 2022 04:48:47 PM
പയ്യന്നൂരിൽ ഗാന്ധിപ്രതിമ തകർത്ത സംഭവം: രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ തായിനേരി സ്വദേശി ടി. അമൽ, മൂരിക്കൂവൽ സ്വദേശി എം.വി. അഖിൽ എന്നിവരാണ് പിടിയിലായത്. ജാമ്യമില്ലാ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തത്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ 15 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്