14 June, 2022 08:12:48 AM


പരിസ്ഥിതിലോല മേഖല പ്രഖ്യാപനം: കണ്ണൂരിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഹർത്താൽ


കണ്ണൂർ: വനാതിർത്തിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ കണ്ണൂരിലെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ. എൽഡിഎഫും സർവ്വകക്ഷി കർമ്മ സമിതിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് എന്നീ 5 പഞ്ചായത്തുകളിലാണ് ഹർത്താൽ. 

വൈകിട്ട് അഞ്ചിന് ഇരിട്ടിയിൽ നടക്കുന്ന ബഹുജന റാലി തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. ജനവാസ മേഖലകളെ ബഫർസോൺ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K