12 June, 2022 08:01:30 AM
വിമാനത്തില്‍ 15 കാരനെ പീഡിപ്പിച്ചു; എയർ ഇന്ത്യ ജീവനക്കാരനെതിരെ കേസ്
കണ്ണൂർ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കുള്ള 15കാരനാണ് പീഡനത്തിരയായത്. വിമാനത്തിലെ എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദ് എന്നയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. ജൂണ്‍ അഞ്ചിനാണ് സംഭവം. കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയിലെ ആരോപണം.