10 June, 2022 09:11:40 PM
ബഫർസോൺ: കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളിൽ 14ന് എൽഡിഎഫ് ഹർത്താൽ
കണ്ണൂർ: ബഫർസോൺ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെതിരേ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ 14 ന് എൽഡിഎഫ് ഹർത്താൽ. കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ.