10 June, 2022 11:03:50 AM
കോൺഗ്രസ് മാർച്ചിൽ സംഘർഷ സാധ്യതയെന്ന് പോലീസ്; സുധാകരന് നോട്ടീസ്
കണ്ണൂർ: കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയെന്ന് പോലീസ്. മാര്‍ച്ചില്‍നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പോലീസ് നോട്ടീസ് അയച്ചു. അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ ഉറപ്പ് വരുത്തണമെന്നും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി. അതേസമയം, പോലീസിന്റെ ഭീഷണി വിലപ്പോകില്ലെന്ന് ഡിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.