10 June, 2022 08:07:43 AM
ബഫർസോൺ: സുപ്രീംകോടതി ഉത്തരവിനെതിരേ ഇടുക്കിയിൽ ഇന്ന് ഹർത്താൽ
കട്ടപ്പന: ബഫർസോൺ സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെതിരേ ഇടുക്കി ജില്ലയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് ഹർത്താൽ നടത്തുന്നത്.
ജനവാസമേഖലകളെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ആവശ്യം. ഈ മാസം 16ന് ഇടുക്കി ജില്ലയിൽ യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വനമേഖലയിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെ മറികടക്കാന്‍ പ്ലാന്‍ തയാറാക്കാനാണ് കേരളത്തിന്റെ നീക്കം.