07 July, 2016 01:35:00 PM
കണ്ണൂരില്‍ പൊലീസ് സ്റ്റേഷന് നേര്‍ക്ക് ബോംബേറ്; ആളപായമില്ല
കണ്ണൂര്‍: ചക്കരക്കല്ലില്‍ പൊലീസ് സ്റ്റേഷന് നേര്‍ക്ക് ബോംബേറ്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷന്‍ കവാടത്തിന് മുന്നിലാണ് ബോംബ് പൊട്ടിയത്. സംഭവത്തില്‍ ആളപായമോ മറ്റു നാശനഷ്ടമോ ഇല്ല. ബൈക്കില്‍ വന്നവരാണ് ബോംബെറിഞ്ഞതെന്നും പ്രതികളെ കുറിച്ച് സൂചന കിട്ടിയതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനായ യുവാവിനെ ഒരു സംഘം മര്‍ദിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതാണ് സ്റ്റേഷനു നേരെയുള്ള ബോംബാക്രമണത്തിന് കാരണമായതെന്നാണ് സൂചന.