06 June, 2022 10:05:13 AM


തമിഴ്നാട്ടിൽ വീട്ടുടമയെ കൊന്ന് സ്വർണ്ണം കവർന്ന സംഭവം: 90 പവൻ വിറ്റത് വടക്കഞ്ചേരിയിൽ



പാലക്കാട്: തമിഴ്നാട് പുതുക്കോട്ടയിൽ വീട്ടുടമയെ കൊലപ്പെടുത്തി 170 പവൻ സ്വർണം കവർന്ന സംഭവത്തിൽ വടക്കഞ്ചേരിയിൽ വിറ്റ 90 പവൻ സ്വർണാഭരണം പോലീസ് കണ്ടെടുത്തു. ആറാം പ്രതിയായ കോയമ്പത്തൂർ സ്വദേശി യൂനുസിന്റെ (38) കിഴക്കഞ്ചേരിയിലും പുതുക്കോടുമുള്ള ബന്ധുക്കൾ വഴിയാണ് 90 പവൻ സ്വർണം വടക്കഞ്ചേരിയിൽ വിറ്റതെന്ന് പോലീസ് പറഞ്ഞു.


തൃശ്ശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്വർണവ്യാപാര സ്ഥാപനത്തിൽനിന്നാണ് ആഭരണം കണ്ടെത്തിയത്. തമിഴ്നാട് പുതുക്കോട്ടയിൽ മണമേൽക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഏപ്രിൽ 24-നായിരുന്നു സംഭവം. വീട്ടുടമ മണമേൽക്കുടി സ്വദേശി നിജാമു ഹയദിയെ (55) കൊലപ്പെടുത്തുകയും ഭാര്യയെ കെട്ടിയിടുകയും ചെയ്തശേഷം സ്വർണം കവരുകയായിരുന്നു. കേസിൽ ഒമ്പത് പ്രതികളാണുള്ളത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K