06 June, 2022 09:53:07 AM


ഭൂമി അളന്നു നൽകാൻ 50,000 രൂപ കൈക്കൂലി: നാലുപേർ വിജിലൻസ് പിടിയിൽ



പാലക്കാട്: ഭൂമി അളന്നു നല്കാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് നാലുപേർ വിജിലൻസ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്റ്റന്റ് ഉല്ലാസ്, താല്ക്കാലിക ജീവനക്കാരി സുകുല , അമ്പലപ്പാറ ഫീൽഡ് അസിസ്റ്റന്റ് പ്രസാദ് കുമാർ, റിട്ടയേഡ് വില്ലേജ് അസിസ്റ്റന്റ് സുകുമാരൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തൃപ്പലമുണ്ടയിലെ 12 ഏക്കർ സ്ഥലം അളന്നു നല്കുന്നതിന് 50,000 രൂപ ഇവർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സ്ഥലമുടമ ഭഗീരഥന്റെ പരാതിയിലാണ് വിജിലൻസ് നടപടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K