26 May, 2022 11:45:37 AM
കെ സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ആലപ്പുഴ : ചേർത്തലയ്ക്കടുത്ത് വയലാറിൽ ദേശീയ പാതയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് 10 പേർക്ക് പരുക്ക്. സാരമായി പരുക്കേറ്റ ഡ്രൈവർ മനോജിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിസാര പരുക്കേറ്റ മറ്റു യാത്രക്കാരെ ചേർത്തല താലൂക്ക് ആശുപത്രിയിലാക്കി. പുലർച്ചേ മൂന്നോടെയായിരുന്നു അപകടം. കനത്ത മഴ മൂലം ലോറി റോഡരികിൽ നിർത്തിയിട്ടിരുന്നത് കാണാത്തതാണ് അപകടകാരണമെന്നാണ് സംശയം.




