05 July, 2016 11:36:43 AM


എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കണ്ണൂരില്‍ പാളം തെറ്റി; എന്‍ജിന്‍ മറിഞ്ഞു



കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞു. അപകടത്തില്‍ ലോക്കോ പൈലറ്റ് പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കില്ല. ഇന്ന് പുലര്‍ച്ചെ നാലേകാലോടെ ട്രാക്കില്‍ ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളം തെറ്റിയിട്ടുണ്ട്. കനത്ത മഴയെതുടര്‍ന്ന് ഒന്നും കാണാന്‍ പറ്റിയില്ലെന്നും തുടര്‍ന്നാണ് അപകടമുണ്ടായതെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. അപകടം ഷണ്ടിംഗ് ലൈനിൽ ആയതിനാൽ ഗതാഗതത്തെ ബാധിക്കില്ലെന്നു റെയിൽവെ അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K