15 May, 2022 12:27:54 PM
സഹൃദയ ആശുപത്രിയും പോലീസ് അസോസിയേഷനും ചേർന്ന് ആലപ്പുഴയിൽ മെഡിക്കൽ ക്യാമ്പ് നടത്തി
ആലപ്പുഴ : സഹൃദയ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കേരള പോലീസ് അസോസിയേഷന്റെ ആലപ്പുഴ യൂണിറ്റുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആലപ്പുഴ ജില്ല അഡിഷണൽ എസ് പി ആർ ഡി അജിത്ത് , സഹൃദയ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ, ഫിസിഷ്യൻ ഡോ. ഗോവിന്ദ് എസ്, കാർഡിയോളോജിസ്റ്റ് ഡോ. തോമസ് മാത്യു, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ശ്രീജിത്ത് നായർ എന്നിവരെ കൂടാെതെ സംഘടനയുടെ മറ്റ് ഭാരവാഹികളും സഹൃദയ ഹോസ്പിറ്റൽ ടീം അംഗങ്ങളും പോലീസ് സേനയും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. സൗജന്യ കൺസൾട്ടേഷനും, മരുന്നുവിതരണവും, ഇ സി ജിയും, പ്രമേഹ രോഗനിർണയവും ജില്ലാ ഹെഡ് കോട്ടേഴ്സിൽ നടത്തി.