12 May, 2022 01:59:02 PM
കണ്ണൂര്‍ സ്വദേശി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍
കണ്ണൂര്‍: മലയാളി വിദ്യാര്‍ഥിനിയെ മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഴിക്കോട് സ്വദേശിനി സാന്ദ്ര(20)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവിലെ മുള്ളേഴ്സ് കോളജില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായിരുന്നു സാന്ദ്ര. സുഖമില്ലെന്ന് പറഞ്ഞ് ക്ലാസില്‍ നിന്നും പോയ സാന്ദ്രയെ പിന്നീട് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.