06 May, 2022 09:51:31 PM
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ ദമ്പതിമാർ മരിച്ച നിലയിൽ
ഇടുക്കി: ശാന്തൻപാറയിൽ ഏലത്തോട്ടത്തിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ഡ്യരാജ്, ഭാര്യ ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്. രണ്ടു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരുടെ തന്നെ ഏലത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.