28 April, 2022 02:14:49 AM
ഇടുക്കി കുണ്ടള ഡാം ഇന്നു 11ന് തുറക്കും: തീരവാസികൾക്ക് ജാഗ്രതാനിർദേശം
തൊടുപുഴ: കുണ്ടള ഡാം വ്യാഴാഴ്ച തുറക്കും. രാവിലെ 11നാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തുക. പള്ളിവാസലിൽ വൈദ്യുതി ഉത്പാദനത്തിനായാണ് ഡാം തുറക്കുന്നത്. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.