25 April, 2022 01:19:58 PM


ദമ്പതികൾ വെന്തു മരിച്ചത് രണ്ടു ദിവസം മുൻപ് താമസം തുടങ്ങിയ പുതിയ വീട്ടിൽ

 

തൊടുപുഴ: ഇടുക്കി പുറ്റടിയിൽ ദമ്പതികൾ വെന്തു മരിച്ചത് രണ്ടു ദിവസം മുൻപ് താമസം തുടങ്ങിയ പുതിയ വീട്ടിൽ. ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിലാണ് രവീന്ദ്രൻ(50), ഭാര്യ ഉഷ(45) എന്നിവർ അഗ്നിക്കിരയായത്. മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.

ഷോർട്ട്സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയം. ആത്മഹത്യ എന്നു പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ സാദ്ധ്യതകൾ പോലീസ് അന്വേഷിക്കുകയാണ്. അതേസമയം, വീടിന് തീപിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ ഇവരെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പൂർണതോതിലുള്ള രക്ഷാപ്രവർത്തനം നടത്തിയത്. രവീന്ദ്രനേയും ഉഷയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K