25 April, 2022 09:09:11 AM
ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു; മകൾ ആശുപത്രിയിൽ
ഇടുക്കി: പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെണ് സംഭവം ഉണ്ടായത്. തീപിടിത്തത്തിന് കാരണം എന്താണ് എന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.