24 April, 2022 11:04:44 PM
ഇടുക്കി കട്ടപ്പനയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ഇടുക്കി: കട്ടപ്പന പൂവേഴ്സ് മൗണ്ടിൽ പ്രഷർ കുക്കർ പൊട്ടി തെറിച്ച് യുവാവ് മരിച്ചു. പൂവേഴ്സ് മൗണ്ട് സ്വദേശി ഷിബു ദാനിയേൽ (39) ആണ് മരിച്ചത്. ഭാര്യ ഗർഭിണിയായതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടുക്കള ജോലികൾ ഷിബു ആണ് ചെയ്തിരുന്നത്. രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. തുടർന്നു പരിക്കേറ്റ ഷിബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.