24 April, 2022 10:09:30 AM
കണ്ണൂർ താഴെ ചൊവ്വയിൽ ഗ്യാസ് ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു
കണ്ണൂർ: നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. ദയാ മെഡിക്കൽസ് എന്ന കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. കടയിലെ ജീവനക്കാരൻ ഹാരീസ്(25)ആണ് മരിച്ചത്.
മംഗലാപുരത്തുനിന്നും പാചക വാതകവുമായി വന്ന ടാങ്കർ ലോറിയാണ് അപകടമുണ്ടാക്കിയത്. റോഡരികിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്ന ഹാരീസ്. യുവാവിന്റേ മേൽ ലോറി ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കട പൂർണമായും തകർന്നു