21 April, 2022 09:38:04 PM
പാലക്കാട് കാത്തിരപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പാലക്കാട്: കാത്തിരപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊറ്റശ്ശേരി സ്വദേശി രാജേഷ് (30) ആണ് മരിച്ചത്. പൊറ്റശേരി സ്കൂൾ പടിയിൽ വൈകിട്ട് നാലരയ്ക്കാണ് അപകടം നടന്നത്. മറ്റൊരു ബൈക്ക് യാത്രക്കാരനായ രവീന്ദ്രന്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. മരിച്ച രാജേഷ് പള്ളികുറുപ്പ് അമ്പലത്തിലെ പൂജാരിയാണ്.