19 April, 2022 09:33:10 PM
യുവാവിന്‍റെ മൂക്കിനുള്ളില്‍ രക്തം കുടിച്ച് കുളയട്ട ജീവിച്ചിരുന്നത് മൂന്നാഴ്ച്ച
കട്ടപ്പന: യുവാവിന്‍റെ മൂക്കിനുള്ളില്‍ രക്തം കുടിച്ച് കുളയട്ട ഇരുന്നത് മൂന്നാഴ്ച്ച. കട്ടപ്പന സ്വദേശി വാലുമ്മേല്‍ ഡിബിന്‍റെ മൂക്കിനുള്ളിലാണ് കുളയട്ടയെ കണ്ടെത്തിയത്. തുമ്മലിനെയും, മൂക്കിൽ നിന്നും രക്തം വരുന്നതിനെയും തുടർന്ന് നടത്തിയ ആഴ്ചകള്‍ നീണ്ട ചികിത്സകൾക്ക് ഒടുവിൽ ആണ് മൂക്കിനുള്ളില്‍ കുളയട്ടയെ കണ്ടെത്തിയത്. നാല് സെന്‍റീമീറ്ററിലധികം വലിപ്പമുണ്ടായിരുന്ന അട്ടയെ ജീവനോടെയാണ് മൂക്കില്‍ നിന്ന് പുറത്തെടുത്തത്.