11 April, 2022 05:13:50 PM
മകന്‍ ദേഹത്ത് ആസിഡ് ഒഴിച്ചു: ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
അടിമാലി: മകന്‍ ദേഹത്ത് ആസിഡ് ഒഴിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. അടിമാലി പഴമ്പള്ളിച്ചാല്‍ പടയറ ചന്ദ്രസേനന്‍(60) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ വീനീത്(33) റബ്ബര്‍ പാലില്‍ ചേര്‍ക്കുന്ന ആസിഡ് ദേഹത്ത് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ചന്ദ്രസേനന്‍ വെളിപ്പെടുത്തിയിട്ടുള്ളത്. വയറിലും പുറത്തുമെല്ലാം പൊള്ളലേറ്റിരുന്നു. കഴിഞ്ഞമാസം 20-ന് വൈകിട്ട് 4 മണിയോടെയാണ് വീനീത് ചന്ദ്രസേനന്റെ ദേഹത്ത് ആഡിഡ് ഒഴിച്ചത്. ഉടന്‍ വീട്ടുകാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.