08 April, 2022 02:03:55 PM


എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകം: ഒന്നാം പ്രതി നിഖിലിന് ജാമ്യം



ഇ​ടു​ക്കി: എസ്എഫ്ഐ നേതാവും ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുമായിരുന്ന ധീര​ജ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി നി​ഖി​ല്‍ പൈ​ലി​ക്കു ജാ​മ്യം. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.  അറസ്റ്റിലായി 88-ാം ദിവസമാണ് നിഖില്‍ പൈലിക്ക് ജാമ്യം ലഭിക്കുന്നത്. ജനുവരി പത്തിനാണ് ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലി കുത്തിക്കൊന്നത്

കേ​സി​ല്‍ ര​ണ്ടാം തീ​യ​തി പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കുറ്റപത്രത്തില്‍ ആകെ എട്ട് പ്രതികളാണുള്ളത് അതില്‍ ഒന്നാം പ്രതിയാണ് നിഖില്‍ പൈലി. കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ പീ‌ഡന നിരോധന നിയമം, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 600 ഓളം പേജുള്ളതാണ് കുറ്റപത്രം. 160 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. എ​സ്.എ​ഫ്‌​.ഐ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ഇ​ടു​ക്കി പൈ​നാ​വ് എ​ന്‍ജിനി​യ​റിങ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി ധീ​ര​ജി​നെ​ പ്രാ​ദേ​ശി​ക യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ നി​ഖി​ല്‍ പൈ​ലി കു​ത്തി​ക്കൊ​ന്നുവെന്നാണ് കേസ്.

എന്നാല്‍ ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. മുഖ്യതെളിവായ കത്തി കണ്ടെത്താനായിട്ടല്ലെന്നതാണ് പൊലീസിനെ ഇപ്പോഴും വലയ്ക്കുന്നത്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിന് മുന്നിലെ വനമേഖലയില്‍ കത്തി ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. കോ​ള​ജി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള​വ​ര്‍ ഇ​ട​പെ​ടു​ക​യും ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K