07 April, 2022 02:11:52 PM


കാട്ടാനയുടെ ആക്രമണത്തിൽ ആലത്തൂർ സ്വദേശിനി നവവധുവിനും വരനും പരിക്ക്



നെന്മാറ:  നെല്ലിയാംപതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നവവധുവിന് ഗുരുതര പരിക്ക്. ഭർത്താവിനും പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. നെല്ലിയാംപതി കാരപാറ തൂക്ക് പാലം കാണാൻ ബൈക്കിൽ പോകുകയായിരുന്ന ആലത്തൂർ വാനൂർ കോട്ടപറമ്പ് വീട്ടിൽ അമൃത (24) ഭർത്താവ് അർജ്ജുൻ (30) എന്നിവർക്കാണ് കാട്ടനയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയത്. 

ആനയും കുട്ടിയും ഉൾപെടെ ഉള്ള സംഘം ഇവർ സഞ്ചരിച്ച ബെക്ക് തട്ടി തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ അമൃതക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്ക്പറ്റി. നൂറടി കരടി ഭാഗത്ത് വച്ചാണ് സംഭവം. നാട്ടുകാർ ഇവരെ ഉടനെ തന്നെ നെന്മാറ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വിനോദ സഞ്ചാരികൾക്ക് നെല്ലിയാമ്പതിയിൽ സമയക്രമം ഏർപെടുത്തിയതായി വനംവകുപ്പ് അറിയിച്ചു. 15 ദിവസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K